Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Attempt

Ernakulam

ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ ശ്ര​മം; കൗ​ൺ​സി​ല​ർ​ക്കും പി​താ​വി​നു​മെ​തി​രേ കേ​സ്

കാ​ക്ക​നാ​ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രി​യ​ക്കാ​രി​യും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​വു​മാ​യ എ.​പി. ര​മ്യ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ 38-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​യി​ഷ സു​ബൈ​റി​നും പി​താ​വ് സു​ബൈ​റി​നു​മെ​തി​രെ തൃ​ക്കാ​ക്ക​ര​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കി ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ര​മ്യ​യു​ടെ പ​രാ​തി. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ആ​യി​രി​ക്കെ കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ കൗ​ൺ​സി​ല​റും അ​വ​രു​ടെ പി​താ​വും ത​ന്നെ​നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങി​യ​താ​ണ് ഇ​രു​വ​ർ​ക്കും ത​ന്നോ​ടു​ള്ള വി​രോ​ധ​ത്തി​നും തു​ട​ർ​ച്ച​യാ​യ പീ​ഡ​ന​ത്തി​നും കാ​ര​ണ​മെ​ന്നും ര​മ്യ ആ​രോ​പി​ച്ചി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്നു കൗ​ൺ​സി​ല​ർ ആ​യി​ഷ സു​ബൈ​റും പി​താ​വും ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി; ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്തെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യും ന​ട​ത്തി. പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി​ക്കും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ സി​ന്ധു​വി​ന്‍റെ പ​രാ​തി. എ​ത്ര​പ​റ​ഞ്ഞി​ട്ടും വാ​തി​ൽ തു​റ​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വെ​ള്ള​നാ​ട് ശ​ശി​യും സെ​ക്ര​ട്ട​റി സി​ന്ധു​വും ത​മ്മി​ൽ നേ​ര​ത്തേ​യും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​വി​ഷ​യ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്.

മൂ​ന്ന​ര​യോ​ടെ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ താ​ൻ ക​ള​ക്ട​റേ​റ്റി​ൽ പോ​യ​തി​ന് വെ​ള്ള​നാ​ട് ശ​ശി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. "ആ​രോ​ട് ചോ​ദി​ച്ചാ​ണ് വ​ണ്ടി​യെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞ് പ്ര​സി​ഡ​ന്‍റ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി. ചോ​ദി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ന്നെ മു​റി​യി​ൽ​പൂ​ട്ടി പി​ന്നീ​ട് വ​നി​താ അം​ഗ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് അ​ടി​പ്പി​ച്ചു. ഞാ​ൻ ഇ​വി​ടെ​നി​ന്ന് പോ​കാ​ത്ത​താ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ശ്‌​നം. അ​യാ​ൾ​ക്ക് വ​ണ്ടി​യും വേ​ണം. ഞാ​ൻ ഇ​വി​ടെ​വ​ന്ന അ​ന്നു​മു​ത​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദ്ര​വ​മാ​ണ്. സ​ഹി​ക്കാ​ൻ​വ​യ്യാ​തെ​യാ​ണ് ബാ​ഗി​ൽ അ​ലു​വ മു​റി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ക​ത്തി കൊ​ണ്ട് സ്വ​യം കു​ത്തി​ച്ചാ​വാ​ൻ ശ്ര​മി​ച്ച​ത്'.- സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ശ്‌​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​നം ത​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് ക​ടു​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ ശ​ശി പോ​ലീ​സി​നോ​ടും ത​ട്ടി​ക്ക​യ​റി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ശ​ശി ക​യ​ർ​ത്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ള​നാ​ട് ശ​ശി സെ​ക്ര​ട്ട​റി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് അ​ന്ന് ശ​ശി​യെ ചൊ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്തു​വ​ച്ച് സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​ത്. 2024ൽ ​സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദി​ച്ച​കേ​സി​ലും വെ​ള്ള​നാ​ട് ശ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

National

ഗാ​ർ​ഹി​ക പീ​ഡ​നം; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ട​യി​ൽ മൂ​ന്ന് മ​ക്ക​ളെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ഡീ​സ​ൽ കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

സ​മൃ​ദ്ധി (അ​ഞ്ച്), പ്രീ​തം (നാ​ല്), സു​ക്ഷി​ത് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ രൂ​പ (27) എ​ന്ന യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ബ​ദ​ൽ​കോ​ട്ടി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ രൂ​പ​യും കു​ട്ടി​ക​ളും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ രൂ​പ​യു​ടെ ഭ​ർ​ത്താ​വ് ഹ​നു​മ​ന്ത്, മാ​താ​വി​നെ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടാ​ക്കി​യി​ട്ട് ജോ​ലി​ക്ക് പോ​യി​രു​ന്നു. ഹ​നു​മ​ന്ത് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​പ്പോ​ഴേ​ക്കും മൂ​ന്ന് കു​ട്ടി​ക​ളും മ​രി​ച്ചി​രു​ന്നു​വെ​ന്നും രൂ​പ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
രൂ​പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട ശേ​ഷം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

ഹ​നു​മ​ന്തും രൂ​പ​യും വി​വാ​ഹി​ത​രാ​യി​ട്ട് എ​ട്ട് വ​ർ​ഷ​മാ​യി. ഹ​നു​മ​ന്തും മാ​താ​വും രൂ​പ​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

സ്ഥാനാർഥി ആക്കിയില്ല; കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. നി​ര​ണ​ത്ത് സി. ​ജ​യ​പ്ര​ദീ​പ് ആ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം. ജ​യ​പ്ര​ദീ​പി​നെ 19-ാം വാ​ർ​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ക്കാ​ൻ
തീ​രു​മാ​നി​ച്ചി​ട്ട് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കി​യി​ല്ല.

വീ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് ജ​യ​പ്ര​ദീ​പി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

Kerala

വ​ന്ദേ​ഭാ​ര​തി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷി​ച്ചു

വ​​​​ട​​​​ക​​​​ര: വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സി​​​​നു മു​​​​മ്പി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യാ​​​​ന്‍ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ട്രാ​​​​ക്കി​​​​ല്‍ മു​​​​ഖം​​​​താ​​​​ഴ്ത്തി ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വാ​​​​വി​​​​നെ ക​​​​ണ്‍​ട്രോ​​​​ള്‍ റൂം ​​​​പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി മി​​​​നി​​​​റ്റു​​​​ക​​​​ള്‍​ക്ക​​​​കം ട്രാ​​​​ക്കി​​​​ലൂ​​​​ടെ വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ചീ​​​​റി​​​​പ്പാ​​​​ഞ്ഞു ക​​​​ട​​​​ന്നു​​​​പോ​​​​യി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​ട്ടോ‌‌​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. യു​​​​വാ​​​​വി​​​​നെ വ​​​​ട​​​​ക​​​​ര ഭാ​​​​ഗ​​​​ത്ത് റെ​​​​യി​​​​ല്‍​വേ ട്രാ​​​​ക്കി​​​​ല്‍ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യി ക​​​​ണ്ട​​​​താ​​​​യി ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ല്‍ ഫോ​​​​ണ്‍ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ലെ പോ​​​​ലീ​​​​സ് റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു. റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.
തു​​​​ട​​​​ർ​​​​ന്ന് ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ലെ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി വ​​​​ട​​​​ക​​​​ര ഭാ​​​​ഗ​​​​ത്ത് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്

മം​ഗു​ളൂ​രു: നാ​ലു വ​യ​സു​ള്ള മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി ​മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷി​ച്ചു. കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അം​ബി​ക ന​ഗ​റി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യാ​ണ് രാ​ജേ​ഷ്(35) എ​ന്ന​യാ​ൾ മ​ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏ​ഴ് വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ രാ​ജേ​ഷി​ന്‍റെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കഴിഞ്ഞ ദിവസം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട രാ​ജേ​ഷ് മ​ക​ളേ​യും എ​ടു​ത്ത് വീ​ടു​വി​ട്ടു. ത​ണ്ണീ​ർ​ഭ​വി ക​ട​ൽ​ത്തീ​ര​ത്തേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

രാ​ജേ​ഷ് "ന​മു​ക്ക് ര​ണ്ടു​പേ​ർ​ക്കും മ​രി​ക്കാം' എ​ന്ന് പ​റ​യു​ന്ന വി​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്‌​ത് ബ​ന്ധു​ക്ക​ളു​ടെ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കി​ട്ടു. ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ തു​ളു​വി​ൽ സം​സാ​രി​ക്കു​ന്ന ആ ​വി​ഡി​യോ​യി​ൽ ‘ന​മു​ക്ക് മ​രി​ക്ക​ണ്ട​പ്പാ..’ എ​ന്ന് മ​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം.

ഈ ​വീ​ഡി​യോ പി​ന്നീ​ട് പ​ണ​മ്പൂ​ർ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മെ​ത്തി. പ​ണ​മ്പൂ​ർ പോ​ലീ​സ് ബീ​ച്ച് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും കു​റി​ച്ച് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ത​ണ്ണീ​ർ​ഭ​വി ബീ​ച്ചി​ലേ​ക്ക് തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും അ​വി​ടേ​യും സൂ​ച​ന ഇ​ല്ലാ​യി​രു​ന്നു. സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ട​വ​ർ പി​ന്തു​ട​ർ​ന്ന് രാ​ജേ​ഷ് കാ​വൂ​രി​ലെ ശാ​ന്തി​ന​ഗ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പ​ണ​മ്പൂ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ​ക്കീ​ര​പ്പ, ശ​ര​ണ​പ്പ, രാ​കേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്നു. മു​ട്ടി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ൾ കു​രു​ക്കു​ക​ൾ ക​ഴു​ത്തി​ലി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി കാ​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. രാ​ജേ​ഷി​ന് കൗ​ൺ​സി​ലിം​ഗ് ന​ൽ​കി വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Kerala

ഒരുലക്ഷം രൂപ നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പാ​ല​ക്കാ​ട്: മു​തു​ത​ല കൊ​ടു​മു​ണ്ട​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

കൊ​ടു​മു​ണ്ട സ്വ​ദേ​ശി ഇ​ബ്രാ​ഹിം എ​ന്ന ബാ​വ​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി പ്രേം​ദാ​സ് തീ​യി​ട്ട​ത്. ശേ​ഷം പ്രേം​ദാ​സ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ വീ​ടും കാ​റും ബൈ​ക്കും ക​ത്തി ന​ശി​ച്ചു. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രേം​ദാ​സി​ന് ഇ​ബ്രാ​ഹിം ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ട്. ഇ​ത് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ഇ​ന്നോ​വ കാ​റി​ന് തീ​യി​ട്ട​ത്.

ഇ​ന്നോ​വ കാ​ർ, ഒ​രു സ്കൂ​ട്ട​ർ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

Kerala

അ​ധ്യാ​പ​ക​ൻ ശ​കാ​രി​ച്ച​തി​ന് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​ന്‍ ശ​കാ​രി​ച്ച​തി​ന് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ര​ക്ഷി​ച്ചു. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം പ​രി​ധി വി​ട്ട​പ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി സ്‌​കൂ​ളി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. കൂ​ട്ടു​കാ​രെ വി​ളി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. അ​വ​ര്‍ അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ച്ചു.

അ​ധ്യാ​പ​ക​ര്‍ ഉ​ട​ന്‍ വ​ട​ക​ര പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. മൊ​ബൈ​ല്‍ ട​വ​ര്‍ പ​രി​ശോ​ധി​ച്ച് ഇ​രി​ങ്ങ​ല്‍ ഭാ​ഗ​ത്താ​ണ് വി​ദ്യാ​ർ​ഥി​യു​ടെ ലൊ​ക്കേ​ഷ​നെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സെ​ത്തു​മ്പോ​ള്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി. പി​ന്തി​രി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.

പോ​ലീ​സ് അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ഴേ​ക്കും വി​ദ്യാ​ർ​ഥി പാ​ള​ത്തി​ലൂ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി. തു​ട​ര്‍​ന്ന് ക​ള​രി​പ്പാ​ട​ത്തു​വ​ച്ച് ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Latest News

Corehub Up